ഫുള്‍ടൈം ഫുട്ബോളിന്റെ ഈ ഫ്ളോറില്‍ നിന്ന് ഒരു സന്തോഷ വാര്‍ത്ത പങ്കുവെക്കാനുണ്ട്. ഈ പ്രോഗ്രാമിന്റെ ആദ്യ എപ്പിസോഡില്‍ ഞങ്ങള്‍ അവതരിപ്പിച്ചത് ഫുട്ബോളുമായി അത്രമേല്‍ ചേര്‍ന്ന് ജീവിക്കുന്ന ഒരു മനുഷ്യന്റെ കഥയാണ്.കേരളം രണ്ട് തവണ സന്തോഷ് ട്രോഫി നേടുമ്പോഴും എഫ് സി കൊച്ചിന് ഡ്യുറന്‍ഡ് കപ്പ് ഉയര്‍ത്തുമ്പോഴും വിവ കേരള വരവറിയിച്ചപ്പോഴുമെല്ലാം ടീമിന്റെ ബാക്ക്റൂം സ്റ്റാഫായി ഒപ്പമുണ്ടായിരുന്ന റഹ്മാനിക്ക.നവ് മീഡിയ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ഗോവിന്ദപുരം സ്വദേശിയായ പ്രവാസി വ്യവസായിയും കോഴിക്കോട് ഫുട്ബോള്‍ അസോസിയേഷന് രക്ഷാധികാരിയുമായ ശ്രീകുമാര്‍ കോര്‍മത്ത് റഹ്മാന്റെ ഖത്തറിലേക്കുള്ള വിമാന യാത്ര ടിക്കറ്റ് ചെലവ് ഏറ്റെടുത്തു. വിമാന ടിക്കറ്റ് മാത്രം പോര. ഖത്തറില്‍ ലോകകപ്പ് മത്സരം കാണാനുള്ള ടിക്കറ്റ് വേണം, ഹയാ കാര്‍ഡ് വേണം. മുന്നില്‍ വേറെയും കടമ്പകളുണ്ടായിരുന്നു. ഖത്തറിലുള്ള പ്രവാസി വ്യവസായി ഫിറോസ് നാട്ടു പൂര്‍ണ മനസോടെ ആ ദൗത്യം ഏറ്റെടുത്തു.ഇനി നമുക്ക് റഹ്മാന്ക്കയോട് ഈ സന്തോഷത്തെ കുറിച്ച് നേരിട്ട് ചോദിച്ചറിയാം.