ദ്രോണാചാര്യ അവാർഡ് ജേതാവും കബഡി കോച്ചുമായ
പയ്യന്നൂര്‍ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാ മാസ്റ്റേര്‍സ് അത്ലറ്റിക് അസോസിയേഷന്റെ സഹകരണത്തോടു കൂടി സംഘടിപ്പിച്ച മാസ്റ്റേര്‍സ് ഓപ്പണ്‍ അത്ലറ്റിക് മീറ്റ് ' ഉണര്‍വ്വ് 2024 ' പയ്യന്നൂര്‍ ബോയ്സ് ഹൈസ്കൂള്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ വച്ചു നടന്നു.
ദ്രോണാചാര്യ അവാര്‍ഡ് ജേതാവും കബഡി കോച്ചുമായ ക്യാപ്റ്റന്‍ ഭാസ്കരന് ഇ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഇന്ത്യന്‍ ആര്‍മിയിലെ റിട്ടയര്‍ഡ് സുബേദാര്‍ മേജറും സെയിലിംഗ് കോച്ചുമായ മധു പുതുവക്കലിനെ ആദരിച്ചു.
സമീപത്തെ വിവിധ സ്കൂളുകളില്‍ നിന്നും തെരെഞ്ഞെടുത്ത നൂറോളം വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ സ്പോര്‍ട്സ് ഷൂ വിതരണം റോട്ടറി ഡിസ്ട്രിക്ട് അവാര്‍ഡ് ചെയര്മാന് മുബാഷിര്‍ MPM
നിര്‍വ്വഹിച്ചു. റോട്ടറി മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി ജി നായനാര്‍ വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി. റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ കെ അരവിന്ദാക്ഷന്, ഡിസ്ട്രിക്ട് ഡപ്യൂട്ടി കോര്‍ഡിനേറ്റര്‍ സുരേഷ് ഷേണായ്, അഡ്വക്കറ്റ് പ്രഭാകരന് പി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. റോട്ടറി പ്രസിഡണ്ട് അഡ്വക്കറ്റ് കെ സുകുമാരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രോഗ്രാം ചെയര്മാന് ചന്ദ്രന് ഇ പി സ്വാഗതവും സിക്രട്ടറി രാജീവന് ടി എ നന്ദിയും പറഞ്ഞു.