ഓൺലൈൻ പഠനരംഗത്തെ വിദഗ്ദ്ധന്മാർ തയ്യാറാക്കിയ
പ്ളസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സ് പരിശീലനത്തിന് സഹായിക്കാന്‍ പയ്യന്നൂര്‍ ശ്രീ നാരായണഗുരു കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്നോളജി തയ്യാറക്കിയ എഡ്യു എറ്റ് എസ്.എന്‍.സി. (EDU@SNC) എഡ്യുക്കേഷണല്‍ ആപ്പ് കോളേജ് ക്യാംപസില്‍ വെച്ച് നടന്ന ചടങ്ങില്‍ ശ്രീ. ടി.ഐ. മധുസൂദനന് എം.എല്‍.എ. പുറത്തിറക്കി. ഓണ്‍ലൈന്‍ പഠനത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും കേരളത്തില്‍ നിലവിലുണ്ടെന്നും, ഇതുപോലുള്ള ആപ്പുകള്‍ കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുവാനും, സങ്കീര്‍ണമായ വിഷയങ്ങള്‍ ലളിതമായി പഠിക്കുവാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്ളസ് ടു സയന്‍സ് വിഷയങ്ങളില്‍, ഓണ്‍ലൈന്‍ പഠനരംഗത്തെ വിദഗ്ദ്ധന്മാര് തയ്യാറാക്കിയ നോട്ടുകളും, വീഡിയോ ക്ളാസുകളും ഈ ആപ്പിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യമായി ലഭ്യമാകം. കീം(KEAM) എന്‍ട്രന്‍സ് എഴുതാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിന് സഹായിക്കുന്ന മാതൃകാ ചോദ്യപേപ്പറുകളും, ഉത്തരസൂചികകളും ഈ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷയെക്കുറിച്ചുള്ള അറിയിപ്പുകളും ഈ ആപ്പിലൂടെ അറിയാന്‍ സാധിക്കും. പ്ളേ സ്റ്റോറില്‍ നിന്നും ആപ്പ് edu@snc എന്ന് സെര്‍ച്ച് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
കോളേജ് കണ്‍വീനര്‍ ശ്രീ. ടി.കെ. രാജേന്ദ്രന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. എ.വി.ലീന സ്വാഗതം പറഞ്ഞു. കാങ്കോല്‍-ആലപ്പടമ്പ ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് ശ്രീ. കെ.വി. സുരേഷ്ബാബു ശ്രീ ഭക്തി സംവര്‍ദ്ധിനി യോഗം ഡയരക്ടര്‍മാരായ ശ്രീ. പി.സി. അശോകന്, ശ്രീ. കെ.പി. ജയബാലന്‍, എന്നിവര്‍ സംസാരിച്ചു. കോളേജ് ഡീന്‍ ഡോ. സൂസന് എബ്രഹാം നന്ദി പറഞ്ഞു.