തീരവനം കണ്ടൽ വനവൽക്കരണ പരിപാടിയിലൂടെ
റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ: സേതു ശിവശങ്കറിന്റെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പയ്യന്നൂര്‍ റോട്ടറി ക്ലബ്ബ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
തീരവനം കണ്ടല്‍ വനവല്‍ക്കരണ പരിപാടിയിലൂടെ കണ്ടല്‍ തൈകള്‍ വച്ചുപിടിപ്പിക്കുന്നതിന് കവ്വായിയില്‍ തുടക്കമായി. തുടര്‍ന്ന് പയ്യന്നൂര്‍ കോളജില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള യൂണിറ്റുകള്‍ , രസതന്ത്ര ലാബിലേക്ക് ഫയര്‍ എക്സ്റ്റിന്ഗുഷര് (Fire extinguisher) ഇവ നല്കുകയുണ്ടായി. പയ്യന്നൂരിലും പരിസരത്തിലുമുള്ള ആറോളം വിവിധ വായനശാലകള്‍ക്ക് 5000 രൂപ വീതം വിലവരുന്ന പുസ്തകങ്ങള്‍ കൈമാറി. റോട്ടറിയുടെ സഹായത്തോടെ പയ്യന്നൂര്‍ അമ്പലം റോഡില്‍ ആരംഭിച്ച തയ്യല്‍ക്കടയുടെ ഉദ്ഘാടനം ഗവര്‍ണര്‍ നിര്‍വ്വഹിച്ചു.
പയ്യന്നൂര്‍ ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടന്ന ചാര്‍ട്ടര്‍ നൈറ്റില്‍ സ്ഥാപക അംഗങ്ങളായ ഡോ: യു വി ഷേണായി, ഡോ: സി വി ഗോപിനാഥ് തുടങ്ങിയവരെയും മുന്‍ പ്രസിഡണ്ടുമാരെയും ഗവര്‍ണര്‍ പൊന്നാട നല്കി ആദരിച്ചു. പ്രസിഡണ്ട് അഡ്വ: കെ.സുകുമാരന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വി ജി നായനാര്‍ (മുന്‍ ഗവര്‍ണര്‍ ) ഡോ: സന്തോഷ് ശ്രീധര്‍ ( നിയുക്ത ഗവര്‍ണര്‍ ) കെ അരവിന്ദാക്ഷന് (അസിസ്റ്റന്റ് ഗവര്‍ണര്‍ ) ഡോ: വിനോദ് കുമാര്‍ ( ഡിസ്ട്രിക്ട് സിക്രട്ടറി) , സുരേഷ് ഷേണായി (ഡിസ്ട്രിക്ട് ഡെപ്യൂട്ടി സിക്രട്ടറി ) രാജീവന് ടി എ (സിക്രട്ടറി ) , ചന്ദ്രന് ഇ പി (കണ്‍വീനര്‍) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ചെയര്മാന് സി ആര് നമ്പ്യാര്‍ സ്വാഗതവും നിയുക്ത പ്രസിഡണ്ട് സജിത് പി നന്ദിയും രേഖപ്പെടുത്തി.